കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച അറിയില്ല (അനുഭവ കഥ; മില്ലാൽ, കൊല്ലം)

കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച്ച അറിയില്ല എന്ന് പറയും. നാം എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ. ഒരു കാലത്ത്‌ നമ്മുടെ വരും തലമുറ നമ്മേ ഓർക്കും.ഞാൻ ഇത്‌ പറയാൻ കാരണം ഉണ്ട്‌. എന്റെ ഒരു മാമൻ. മാമനെ കുറിച്ച്‌ മുൻപ്‌ ഞാൻ എഴുതിയിട്ടുണ്ട്‌. എഴുതാത്ത ചില കാര്യങ്ങൾ ആണു ഇവിടെ കുറിക്കുന്നത്‌. എന്റെ വീട്ടിൽ ഉള്ള മാവായാലും തെങ്ങായാലും കമുങ്ങ്‌ ആയാലും കുരുമുളക്‌ ചെടിയും മരങ്ങളിലും മറ്റും ഞറുങ്ങണ പെറുങ്ങണ പടർന്ന് കിടക്കുന്ന കാഛിൽ വരെ മാമൻ വച്ച്‌ പിടിപ്പിച്ചതാണു. മാവിന്റെ തൈ ആണു വയ്ക്കുന്നത്‌ എങ്കിൽ. മാമൻ ഒരു മാവിൻ തൈ വയ്ക്കില്ല. ഒരു മൂട്ടിൽ രണ്ട്‌ മാവിൻ തൈ വയ്ക്കും. അതാണു. അഥവാ ഒന്ന് ഉണങ്ങിപോയാൽ മറ്റൊന്ന് പിടിക്കുവാൻ വേണ്ടിയാണു അങ്ങനെ വച്ച്‌ പിടിപ്പിക്കുന്നത്‌. എന്റെ കൊച്ചിലെ മാമൻ വീട്ടിൽ വന്നപ്പോൾ ഒരു കഷ്ണം കിളിർത്ത കാഛിൽ കൊണ്ടുവന്നു. എന്നിട്ട്‌ അത്‌ ഒരു മാവിനു കുറച്ച്‌ ദൂരയായി കുഴിച്ചിട്ടു. എന്നിട്ട്‌ പറഞ്ഞു ഇതു ഞാൻ പറയാതെ മൂട്‌ അളിച്ച്‌ നോക്കരുത്‌. മാമൻ പോയി. ഒരാഴ്ച്ച കഴിഞ്ഞ്‌ മാമൻ വന്നപ്പോൾ അത്‌ കിളിർത്ത്‌ വള്ളിക്ക്‌ നല്ല നീളം ആയി. മാമൻ മാവിലെയ്ക്ക്‌ ഒരു കയറോക്കേ വലിച്ച്‌ കേട്ടി ആ വള്ളി അതിലെയ്ക്ക്‌ പടർത്തി വിട്ടു. കുറച്ച്‌ നാൾ കഴിഞ്ഞ്‌ അത്‌ ഉണങ്ങി പോകുകയും ചെയ്തു. ഞങ്ങളെല്ലാം അത്‌ മറന്നു. അടുത്ത വർഷം മഴ തുടങ്ങി രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ അത്‌ വീണ്ടും കിളിർത്ത്‌ മുകളിൽ വന്ന്. അങ്ങനെ ഉണങ്ങിയും കിളിർത്തും നാലു വർഷം കഴിഞ്ഞു. മാമൻ ഒരു ദിവസം വന്നിട്ട്‌ പറഞ്ഞു. ഇവിടെ ഞാൻ ഒരു സാധനം വച്ചിട്ടുണ്ടായിരുന്നു. അത്‌ എന്തായി എന്ന് ഒന്നു നോക്കണം. അപ്പോഴേക്കും മൺ വെട്ടിയും പാരയും മറ്റും എടുത്തു കൊണ്ടു വന്ന് അത്‌ കുഴിച്ചിട്ട ഭാഗത്തേ മണ്ണു മാറ്റാൻ തുടങ്ങുന്ന സമയം മാമൻ പറഞ്ഞു അവിടെയല്ല മണ്ണു മാറ്റണ്ടത്‌. കുറച്ച്‌ ദൂരക്കൂട്ടി വേണം എന്ന്. അങ്ങനെ ദൂരക്കൂട്ടി കുഴിച്ച്‌ ചെന്നപ്പോൾ തന്നെ നല്ല വൈലറ്റ്‌ കളറിൽ കാഛിൽ കണ്ടു തുടങ്ങി. മാമൻ പറഞ്ഞു അത്‌ പൊട്ടിക്കാതെ എടുക്കണം. അങ്ങനെ അത്‌ പൊട്ടിക്കാതെ തന്നെ പുറത്ത്‌ എടുത്തു. ഞങ്ങൾക്ക്‌ എല്ലാം അതിശയമായി പോയി. ഏകദേശം ഇരുപത്‌ കിലോ വരുന്ന ഒരു കാഛിൽ ആയിരുന്നു. അതിന്റെ തൈകൾ ഇപ്പോഴും വീട്ടിൽ അവിടവിടെ നിൽപ്പുണ്ട്‌ ഇനി ഒന്ന് കുഴിച്ച്‌ നോക്കണം. മാമൻ വരുമ്പോഴേല്ലാം സകല മരങ്ങളിലും കുരുമുളക്‌ പടർത്തി വിടുമായിരുന്നു. ഉണങ്ങിയാൽ വീണ്ടും പടർത്തും. എന്തായാലും ഇന്ന് അതിൽ നിന്ന് ഞാൻ കുരുമുളക്‌ ഇറുത്ത്‌ എടുക്കുമ്പോൾ എപ്പോഴും മാമനെ ആയിരുന്നു. ഓർമ്മ. ഒന്ന് എനിക്ക്‌ അറിയാം ഇപ്പോൾ ഫലം എടുക്കുന്ന തെങ്ങ്‌ കമുങ്ങ്‌ മാവ്‌ കുരുമുളക്‌ (വാഴ ഒഴിച്ച്‌) എല്ലാം നമ്മുടെ പൂർവ്വികന്മാർ നമുക്ക്‌ തന്ന വരദാനം മാത്രം. ഇനി നമ്മുടെതായിട്ട്‌ എന്തെങ്കിലും ചെയ്തിട്ടിരുന്നില്ലെങ്കിൽ. എന്റെ മാമനെ ഞാൻ ഓർക്കുന്നത്‌ പോലെ വരും തലമുറ എന്നെ ഓർക്കില്ല.

(കടപ്പാട്; മില്ലാൽ, കൊല്ലം)

 

 

അംഗൻ വാടി നമ്പര്‍22. (അനുഭവ കഥ)

 

തലമറന്ന് എണ്ണ തേയ്ക്കരുത് (അനുഭവ കഥ)

 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)