ജി​ല്ല​യി​ല്‍ ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു

കൊ​ല്ലം: ജി​ല്ല​യി​ല്‍ ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു. കൊ​ല്ലം – പ​ര​വൂ​ര്‍ തീ​ര​ദേ​ശ പാ​ത​യി​ല്‍ കാ​ക്ക​ത്തോ​പ്പ് മു​ത​ല്‍ പ​ള്ളി​നേ​ര് വ​രെ​യു​ള്ള ഭാ​ഗം ഭാ​ഗീ​ക​മാ​യി ക​ട​ലെ​ടു​ത്തു. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​ദേ​ശ പാ​ത പോ​ലീ​സ് അ​ട​ച്ചു.

ഇ​ര​വി​പു​ര​ത്ത് തീ​ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ള്‍ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു ക​യ​റു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ നാ​ല്‍​പ​തോ​ളം വീ​ടു​ക​ള്‍ ക​ട​ലെ​ടു​ക്കു​ന്ന നി​ല​യി​ലാ​ണ്. കാ​ക്ക​ത്തോ​പ്പ് മു​ത​ല്‍ പ​ള​ളി​നേ​ര് ഭാ​ഗം​വ​രേ​യു​ള്ള നാ​ല്‍​പ​തോ​ളം വീ​ടു​ക​ളാ​ണ് ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലു​ള്ള​ത്. ഇ​ര​വി​പു​ര​ത്ത് ക​ട​ല്‍​ഭി​ത്തി​ക​ള്‍​ക്കും ത​ക​ര്‍​ച്ച നേ​രി​ട്ടി​ട്ടു​ണ്ട്. ശ​ക്ത​മാ​യ വേ​ലി​യേ​റ്റം മൂ​ലം തീ​ര​ദേ​ശ​വാ​സി​ക​ള്‍ ഭ​യ​പ്പാ​ടി​ലാ​ണ്.

മു​ക്കം, താ​ന്നി, ല​ക്ഷ​മി​പു​രം തോ​പ്പ്, ആ​ദി​ച്ച മ​ണ്‍ തോ​പ്പ്, പി.​എം.​ആ​ര്‍, കു​ള​ത്തും പാ​ട്, കു​രി​ശ​ടി, ഗാ​ര്‍​ഫി​ല്‍ ന​ഗ​ര്‍, കാ​ക്ക​തോ​പ്പ്, പാ​പ​നാ​ശ​നം, ഭാ​ഗ​ങ്ങ​ളി​ലാ​ണ് തി​ര​മാ​ല​ക​ള്‍ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന​ത്. ആ​ദി​ച്ച മ​ണ്‍ തോ​പ്പ് ഭാ​ഗ​ത്ത് പു​ലി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന ക​ട​ല്‍​വെ​ള്ളം വീ​ടു​ക​ള്‍​ക്ക് അ​ക​ത്തേ​ക്ക് ക​യ​റു​ന്നു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍ ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.
കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് നേ​ര​ത്തേ ല​ഭി​ച്ച​തി​നാ​ല്‍ മ​ത്സ്യ തൊ​ളി​ലാ​ളി​ക​ള്‍ മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ള്‍ ആ​രം​ഭി​ക്കാ​നും ജി​ല്ലാ ഭ​ര​ണ കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി തീ​ര​ദേ​ശ​ത്ത് പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​ര​വി​പു​ര​ത്ത് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഇ​ര​വി​പു​രം എം​എ​ല്‍ എ ​എം നൗ​ഷാ​ദും സ്ഥ​ല​ത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)