ഏതു മൊബൈൽ സെലക്ട് ചെയ്യും

ഏതു മൊബൈൽ സെലക്ട് ചെയ്യും 
ഇന്ന് അബദ്ധത്തിൽ ഒരു ഫോൺ കടയിൽ റെഡ്‌മി നോട് 5 പ്രൊ എപ്പോ available ആകും എന്ന് ചോദിയ്ക്കാൻ കയറിയതാ.17ആം തീയതി ആകുമ്പോ കടയിൽ വരും എന്ന് പറഞ്ഞു , പിന്നെ ചേച്ചിക്ക് വേണ്ടി J7 duo കൂടി ഒന്ന് നോക്കിയ ശേഷം എന്നാ ശെരി എന്ന് പറഞ്ഞു പോകാൻ ഇറങ്ങിയ എന്നെ കടക്കാരൻ പിടിച്ച് നിർത്തി റെഡ്‌മിക്ക് വാറന്റി ഇല്ല കേട്ടോ , ഗാറന്റിയും ഇല്ല കേട്ടോ എന്ന്. ഓ കുഴപ്പമില്ല എന്ന മുഖഭാവം വന്നപ്പോൾ തന്നെ പുള്ളി റെഡ്‌മി പൊട്ടിത്തെറിക്കും , സിം സ്ലോട്ട് ഊരിയപ്പോൾ ഷോർട് circuit വന്ന് ആരുടെയോ മുഖം കത്തി എന്നും , വേണേൽ വീഡിയോ കാണിക്കാം എന്നൊക്കെ പറഞ്ഞു.പിന്നെയും വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.ഇതിലും നല്ലത് ഒപ്പോയും വിവോയും പോലുള്ള ബ്രാൻഡഡ് സാധനം വാങ്ങുന്നതാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അസുഖം കത്തി.പിന്നെ ഒപ്പോയും A83 കിടിലൻ ഫോൺ ആണ് എന്നൊക്കെ പറഞ്ഞ് സാധനം എടുത്ത് കയ്യിൽ തന്നു.ഒപ്പോയും വിവോയും ഒക്കെ നിങ്ങൾ യൂസ് ചെയ്തിട്ടുണ്ടോ എന്നൊരു ചോദ്യം.അപ്പോൾ തന്നെ എന്റെ മനസ്സിൽ ആദ്യം വന്നത് വിവോ വി7+ എടുത്ത് അത് എങ്ങനെ എങ്കിലും തലയിൽ നിന്ന് ഒഴിവാക്കാൻ പാട് പെടുന്ന ചങ്കിനെ ആണ്.വല്ല കടക്കാരൻ പറയുന്നത് കേൾക്കണോ അതോ ഉപയോഗിച്ച് മടുത്തിട്ട് വേണ്ടായിരുന്നു എന്ന് പറയുന്ന ചങ്കിന്റെ വാക്ക് കേൾക്കണോ ?
അല്ല , ഒരു സംശയം , ഒരു ഒപ്പോ അല്ലെങ്കിൽ വിവോ വിറ്റാൽ ഇവർക്ക് എത്ര കമ്മിഷൻ കിട്ടും ? അതാകണാമല്ലോ ഇത്ര വലിയ തള്ള് തള്ളി ഫോൺ വിൽക്കാൻ പാട് പെടുന്നത്.

കടപ്പാട്, ഫേസ്ബുക്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)