പ്രവാസികളുടെ വെള്ളിയാഴ്ച ജീവിതം!!! ഇതെന്തൊരു ജീവിതമല്ലേ… അവരുടെ ട്രോളുകള് ഇങ്ങനെ.

കേരളത്തില്‍ നിന്നുള്ളവര്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന പുറം നാട് എന്ന് പറഞ്ഞാല്‍ അത് ഗള്‍ഫ് തന്നെയാകും. അക്കാര്യത്തില്‍ ആര്‍ക്കും കാര്യമായ സംശയം ഒന്നും ഉണ്ടാവില്ല. അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ പോകുന്നവരുണ്ടെങ്കിലും ഭൂരിപക്ഷം മലയാളികള്‍ക്കും പ്രിയം ഗള്‍ഫ് നാടുകള്‍ തന്നെ. കേരളത്തിലെ പോലെ അല്ല ഗള്‍ഫ് നാടുകളിലെ സ്ഥിതി. അവധി ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ചയാണ്. അത് കണ്ടായിരിക്കും ഓരോ പ്രവാസി മലയാളികളും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. നാട്ടിലെ പോലെ ആകില്ലല്ലോ അവിടത്തെ അവധി ദിനങ്ങള്‍. കുടുംബവുമൊത്ത് താമസിക്കുന്നവരുടെ കാര്യം ചിലപ്പോള്‍ വ്യത്യസ്തമാകും. എന്നാല്‍ എത്രമലയാളികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ പറ്റും? ചില പ്രവാസി ട്രോളുകള്‍ കാണാം…ഉറങ്ങാനും പറ്റില്ലേ…

രാത്രി ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് എത്തിയതാവും ചിലര്‍. സുഖമായി കിടന്നുറങ്ങാം എന്ന് വിചാരിച്ചാല്‍ വല്ല രക്ഷയും ഉണ്ടാകുമോ… അതുമാതിരി ബഹളം ആവില്ലേ ബാക്കിയുള്ളവര്‍ ഉണ്ടാക്കുക! എന്തൊരു കഷ്ടം

ഇതിപ്പോള്‍ വെള്ളിയാഴ്ച തന്നെ ആകണം എന്നില്ല. ഒരുമാതിരി എല്ലാ പ്രവാസികളുടേയും ഒട്ടുമിക്ക ദിവസത്തേയും അവസ്ഥ ഏതാണ്ട് ഇങ്ങനെ തന്നെ ആയിരിക്കും!
പണക്കാരന്റെ മകന്‍
നാട്ടിലെ പണക്കാരന്റെ മകന്‍ ഗള്‍ഫില്‍ വന്നാലും പണക്കാരന്‍ തന്നെ. വിസിറ്റിങ് വിസക്ക് വന്നവ് എന്ത് പ്രവാസി പ്രശ്‌നം. എങ്കപ്പ റിച്ച് ഡാ എന്ന മട്ടിലായിരിക്കും ഇത്തരക്കാരുടെ ഓരോ പെരുമാറ്റവും!
അലക്കി തീര്‍ക്കണ്ടേ…

ഒരു അവധി ദിവസം കിട്ടി എന്ന് വിചാരിച്ച് വെറുതേയിരിക്കാന്‍ പറ്റുമെന്നൊന്നും ആരും കരുതണ്ട. സാധാരണ ദിവസങ്ങളില്‍ നിന്ന് തിരിയാന്‍ സമയം കിട്ടാത്തവര്‍ക്ക് ഒരാഴ്ചത്തേക്കുള്ള വസ്ത്രം അലക്കാന്‍ തന്നെ ആ ദിവസം മതിയാകില്ല!

അര്‍മാദം ആയിരിക്കും

സാധാരണ ദിവസങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്ക് വല്ലാത്ത തത്രപ്പാടായിരിക്കും. എല്ലാവര്‍ക്കും ഉള്ള ഭക്ഷണം ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ, ജോലിക്കും പോകണ്ടേ… എന്നാല്‍ വെള്ളിയാഴ്ച മെസ്സിന്റെ ചാര്‍ജ്ജ് ഉള്ളവര്‍ ഇങ്ങനെ അര്‍മാദിക്കും!

ഒരു മാറ്റവും ഇല്ല

ഫ്രീക്കന്‍മാരുടെ കാര്യത്തില്‍ അങ്ങ് ഗള്‍ഫില്‍ ആണെങ്കിലും ഇങ്ങ് കേരളത്തില്‍ ആണെങ്കിലും ഒരു വ്യത്യാസവും കാണില്ല. അവധി കിട്ടാല്‍ എങ്ങോട്ടെന്നില്ലാതെ ഒരു ഇറക്കമാണ്…

എന്ത് ചെയ്യാന്‍ പ്രത്യേകിച്ച് ഒരു പണിയും ഇല്ല…

എങ്ങോട്ടും പോകാനും ഇല്ല, ഫോണ്‍ വിളിക്കാനും ആരും ഇല്ല. ഉറക്കമാണെങ്കില്‍ വരുന്നതും ഇല്ല. അങ്ങനെയുള്ളവരുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആയിരിക്കും!

ഇതല്ലാതെ എന്ത് ചിലര്‍ക്ക് വേറെ ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്ന പണി, ഏതെങ്കിലും പാര്‍ക്കില്‍ പോവുക എന്നതാണ്. അവിടെ പോയാലും ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍!

എല്ലാം തീര്‍ത്തുകൊടുക്കും
എല്ലാ ദിവസവും ഭാര്യയേയും വീട്ടുകാരേയും വിളിക്കുക എന്നതൊന്നും നടക്കുന്ന കാര്യമല്ല. എന്നാല്‍ ഒരു വെളളിയാഴ്ച കിട്ടാല്‍ എല്ലാ കണക്കും തീര്‍ക്കും. പലപ്പോഴും ഭാര്യ തന്നെ ആയിരിക്കും പ്രധാന ഇര.

ഡ്യൂട്ടി കഴിഞ്ഞെത്തുന്നവന്‍

എന്നാല്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പ്രവാസിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെ ആയിരിക്കും. പൊരിഞ്ഞ പോരാട്ടം ആയിരിക്കില്ലേ നടത്തിയിട്ടുണ്ടാവുക

ഡ്യൂട്ടി ഉള്ളവന്‍

എല്ലാവര്‍ക്കും അവധിയായിരിക്കും എന്നതൊക്കെ ശരി തന്നെ. പക്ഷേ, ചിലര്‍ക്ക് വെള്ളിയാഴ്ചയും ജോലിക്ക് പോകേണ്ടി വരും. ബാക്കിയുള്ളവര്‍ കാണിക്കുന്നത് കാണുമ്പോള്‍ അവരുടെ ഭാവം ഏതാണ്ട് ഇഹ്ങനെ ആയിരിക്കും!!!

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)