നോമ്പ് തുറക്കാന്‍ ഉന്നക്കായ

നോമ്പ് കാലത്ത് വീട്ടമ്മമാരുടെ പ്രധാന തലവേദനയാണ് പലഹാരം എന്ത് ഉണ്ടാക്കുമെന്നത്. വളരെ വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന വിഭവങ്ങള്‍ നോമ്പ് കാലത്ത് പരീക്ഷിക്കുകയാകും ഉചിതം. കാരണം ഒരു വിഭവം ഉണ്ടാക്കിയാല്‍ പോരല്ലോ. ഉന്നക്കായ വളരെ വേഗം തയ്യാറാക്കാന്‍ കഴിയുന്ന മലബാറിന്റെ സ്വന്തം വിഭവമാണ്.

ആവശ്യമുള്ള ചേരുവകള്‍.
1. നേന്ത്രപ്പഴം-1 കിലോഗ്രാം,
2. കോഴിമുട്ട-5 എണ്ണം
3. അണ്ടിപ്പരിപ്പ്-50 ഗ്രാം,
4. മുന്തിരി-50 ഗ്രാം,
5. പഞ്ചസാര- 200 ഗ്രാം,

6. ഏലക്കായ-5 എണ്ണം,
7. നെയ്യ്- 2 ടീസ് പൂണ്‍

തയ്യാറാക്കുന്ന വിധം.

ഫില്ലിങ്ങിന്​.
ഒരു ബൗളില്‍ കോഴിമുട്ട പൊട്ടിച്ചൊഴിച്ചു നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് പഞ്ചസാര , ഒരു നുള്ളു ഏലക്ക പൊടി, കശുവണ്ടി, മുന്തിരി എന്നിവ ചേര്‍ക്കുക. എന്നിട്ട് നന്നായി മിക്‌സ് ചെയ്യാം. ഒരു പാനില്‍ നെയ്യൊഴിച്ചു ഈ മിശ്രിതം ഒഴിക്കുക. നന്നായി ഇളക്കി ചിക്കി എടുക്കുക. ഫില്ലിങ് തയ്യാര്‍.

പഴം കൈ കൊണ്ടു ഉടച്ചെടുക്കുക. ഉടച്ച പഴം ഒരു നാരങ്ങാ വലിപ്പത്തില്‍ എടുത്ത് ഉള്ളം കൈയില്‍ വെച്ച് പരത്തി എടുക്കുക. നടുക്ക് കയ്യ് വച്ച് ഒന്ന് അമര്‍ത്തി ഒരു ടേബിള്‍ സ്പൂണ്‍ ഫില്ലിംഗ് അതില്‍ നിറയ്ക്കുക. ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുത്ത ശേഷം എണ്ണയില്‍ വറുത്ത് കോരുക.

 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)