കൊല്ലം കപ്പലണ്ടിമുക്കിലെ ട്രാഫിക് സിഗ്നൽ

റോഡ് സിഗ്നൽ തെറ്റിക്കുന്നവർക്ക് ക്യാമറക്കണ്ണ് വഴിപിഴയടപ്പിക്കുന്ന ഉദ്യോഗ്സ്ഥരുടെ ശ്രദ്ധക്ക്

കൊല്ലത്തോട്ട് പോകുന്ന വഴിയിൽ പോളയത്തോട് കഴിഞ്ഞ് കപ്പലണ്ടിമുക്കിലെ ട്രാഫിക് സിഗ്നലാണ് ഇത്. ചിന്നക്കടയിലേക്ക് പോകുന്നവർക്ക് ഒരു കാരണവശാലും ദൂരെ നിന്ന് സിഗ്നൽ കാണാൻ പറ്റാത്ത സ്ഥിതിയാണ്. അടുത്തുള്ള തണൽമരം വളർന്ന് റോഡിലോട്ട് കിടക്കുന്നതാണ് കാരണം. സിഗ്നൽ ലൈറ്റ് കാണാൻ പറ്റുന്ന ഒരെണ്ണം മുന്നേയുണ്ട് അതിനാണെങ്കിൽ സ്ട്രിറ്റ് ലൈറ്റിന്റെ തൂണിന്റെ മറവും .ചില ഘട്ടങ്ങളിൽ റെഡ് ലൈറ്റ് കിടന്നാലും വാഹനങ്ങൾ കടന്ന് പോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്. ഇതിൽവേണ്ട നടപടികൾ സ്വികരിക്കുമെന്ന പ്രതീക്ഷയോടെ………

കടപ്പാട്
സുകുലാൽ മയ്യനാട്

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)