കൊട്ടിയത്ത് സ്വകാര്യ ബസും ടെംപോ വാനും കൂട്ടിയിടിച്ച് 15 പേർക്കു പരുക്ക്.

കൊട്ടിയം മൈലക്കാട് ദേശീയ പാതയിൽ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് പതിനഞ്ചു പേർക്കു പരുക്ക്. ആരുടെയും പരുക്കു ഗുരുതരമല്ല. പരുക്കേറ്റവരെ കൊട്ടിയത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട് ജങ്ഷനിലായിരുന്നു അപകടം.
ഒരു യാചകൻ പെട്ടെന്നു റോഡ് മുറിച്ചുകടക്കവെ ഇയാളെ ഇടിക്കാതിരിക്കാൻ വാൻ വെട്ടി തിരിച്ചതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. നിയന്ത്രണം വിട്ട വാൻ, എതിരെ വന്ന വർക്കല–കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഇടിക്കുകയായിരുന്നു.

കടപ്പാട്: മനോരമ

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)