അംഗൻ വാടി നമ്പര്‍22. (അനുഭവ കഥ; മില്ലാൽ, കൊല്ലം)

ബാലവാടി അഥവ അംഗൻ വാടി.
ഒരു കാലത്ത്‌ വൈകുന്നേരം സ്കൂൾ വിട്ടുവന്ന് കഴിഞ്ഞാൽ ഉടൻ ഓടും. അംഗൻ വാടിയിൽ. അവിടുന്ന് ബ്രഡും ചോളപ്പൊടിയും തരും. എന്നിരുന്നാലും അംഗൻ വാടി റ്റീച്ചേർസ്സ്‌ എന്ന് പറഞ്ഞ്‌ അതൊരു ജോലി ആയിട്ടോന്നും ആരും കണക്ക്‌ കൂട്ടാറില്ലായിരുന്നു. എനിക്ക്‌ ഓർമ്മയുണ്ട്‌ 1998 – ഗൾഫിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ നാട്ടിൽ അവധിയ്ക്ക്‌ പോയി. അയാളുടെ ഭാര്യയ്ക്ക്‌ അംഗൻ വാടിയിൽ ജോലി ഉണ്ടായിരുന്നു. ഇദ്ദേഹം നാട്ടിൽ ചെന്ന് കഴിഞ്ഞ ഉടൻ തന്നെ ഭാര്യയോട്‌ പറഞ്ഞു. ഇനി നീ ആ ജോലിയ്ക്ക്‌ പോകണ്ട. അങ്ങനെ ആ ജോലി കളയിച്ചു. അദ്ദേഹം കുറേ നാൾ നാട്ടിൽ നിന്നു. അത്‌ കഴിഞ്ഞ്‌ തിരിച്ച്‌ ഗൾഫിൽ വന്നപ്പോൾ കമ്പനി കുറേ നിബന്ധനകൾ പറഞ്ഞു. ഇതൊക്കേ പറ്റുമെങ്കിൽ നിന്നാൽ മതി. എന്ന് പറഞ്ഞപ്പോൾ നിസ്സഹായകനായ അദ്ദേഹത്തിനു കമ്പനി പറയുന്നത്‌ കേട്ട്‌ നിൽക്കാനെ കഴിഞ്ഞുള്ളു. നേരേ മറിച്ച്‌ ഭാര്യയുടെ ആ ചെറിയ ജോലി എങ്കിലും ഉണ്ടായിരുന്നെങ്കിൽ….പക്ഷേ അന്ന് തുച്ചമായ ജോലി എന്ന് പറഞ്ഞിരുന്ന അംഗൻ വാടി ജോലി ഇന്ന് പടർന്ന് പന്തലിച്ചിരിക്കുന്നു. ഇന്ന് അംഗൻ വാടിയിൽ റ്റീച്ചറോ ആയയോ ആയാൽ മതി എന്ന് പറഞ്ഞ്‌ പരക്കം പായുകയാണു. അതാണു പറയുന്നത്‌ ഓരോ ജോലിയുടെ മഹത്ത്വം. 10 – 12 -1975 – ൽ ശ്രീമാൻ കേ ബാലൻ വക്കീൽ മയ്യനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ കല്ലിടുകയും. 31 – 8 – 1976 – ൽ അന്നത്തേ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ശ്രീമാൻ ആർ എസ്‌ ഉണ്ണി ഉൽഘാടനം ചെയ്തതുമായ ഒരു ബാലവാടി ആണു ചിത്രത്തിൽ കാണുന്നത്‌. ഇന്ന് ബാലവാടികളുടെ അല്ലെങ്കിൽ അംഗൻ വാടികളുടെ എണ്ണം വളരെ കൂടി എങ്കിലും സ്വന്തമായി കെട്ടിടങ്ങൾ ഉള്ളത്‌ വളരെ കുറവാണു. ഒരു പക്ഷേ അന്നത്തേ ഭരണകർത്താക്കളുടെ കഴിവ്‌ കൂടി കാണിയ്ക്കുന്നതായിരിക്കും ഈ അംഗൻ വാടി കെട്ടിടം.
ഒന്ന് ശ്രദ്ധിച്ചാൽ അറിയാം ഈ അംഗൻ വാടിയുടെ നമ്പർ – 22.
രജിസ്റ്റർ നമ്പർ എസ്‌ ക്യൂ 35/64
ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടർന്നുകൊണ്ടേ ഇരിയ്ക്കുന്നു.

(കടപ്പാട്; മില്ലാൽ, കൊല്ലം)

Articles

 

തലമറന്ന് എണ്ണ തേയ്ക്കരുത് (അനുഭവ കഥ)